 |
|
യഥാർത്ഥ രചയിതാവ്: അജ്ഞാതം പുനർ എഴുതിയത്: ഉദയൻ |
പണ്ട് പണ്ടൊരു കാലത്ത്, ഒരു പഴയ വീട്ടിൽ, വീടിന്റെ മേൽക്കൂരയിലും, ഭിത്തിയിലെ പല കുഴികളിലും ധാരാളം എലികൾ താമസിച്ചിരുന്നു. 1 |
ആ എലികളെല്ലാം അവിടെനിന്നും ഇവിടെനിന്നും കിട്ടുന്ന ഭക്ഷണമെല്ലാം പങ്കിട്ട് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. 2 |
ഒരു ദിവസം എലികളെല്ലാം സന്തോഷിച്ചിരിക്കുമ്പോൾ, അപ്രതീക്ഷിതമായി എവിടെ നിന്നോ ഒരു പൂച്ച വീട്ടിലേക്ക് വന്നു. 3 |
വീട്ടുകാർ പൂച്ചയെ സ്നേഹപൂർവ്വം തങ്ങളുടെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും താമസിക്കാൻ അനുവദിക്കുകയും ചെയ്തു. 4 |
വീട്ടിൽ എലികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ട പൂച്ച: “ഓ! എല്ലായിടത്തും ഭക്ഷണം,” എന്ന് കരുതി, ആ വീട്ടിൽ സ്ഥിരമായി താമസിക്കാൻ തീരുമാനിച്ചു. 5 |
രാത്രിയും പകലും ഒച്ചയുണ്ടാക്കാതെ വീടിനുള്ളിൽ കറങ്ങിനടന്ന് പൂച്ച ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. 6 |
പൂച്ചയുടെ ശല്യം കൂടുന്നത് കണ്ട് എലികളെല്ലാം ഒരു ദിവസം കൂടിയിരുന്ന് എന്ത് ചെയ്യണമെന്ന് ചർച്ച ചെയ്തു. 7 |
അന്നു രാവും പകലും എലികളെല്ലാം പൂച്ചയെ എങ്ങനെ ഒഴിവാക്കാം എന്നാലോചിച്ചു. 8 |
കൂട്ടത്തിലെ ഒരു എലി പറഞ്ഞു: “പൂച്ച രാവും പകലും ഞങ്ങളെ വേട്ടയാടുന്നു. അതിന് ഒരു അവസാനം വേണം.” 9 |
അപ്പോൾ മറ്റൊരു എലി പറഞ്ഞു: “അതെ. അത് ശരിയാണ്. പൂച്ച ശബ്ദമുണ്ടാക്കാതെ വരുന്നതിനാൽ നമ്മൾക്ക് ഓടിപ്പോകാൻ സമയമില്ല.” 10 |
അതുകേട്ട് മറ്റൊരു എലി പറഞ്ഞു: “പൂച്ച വരുന്നത് കേട്ടാൽ നന്നായിരുന്നു. അപ്പോൾ നമുക്ക് ഓടി ഒളിക്കാൻ സമയമുണ്ടാകും.” 11 |
ഒരു ചെറിയ എലി, “അവൻ ഞങ്ങളെ എല്ലായ്‌പ്പോഴും വേട്ടയാടുന്നു, ചാടി ഒറ്റയടിക്ക് പിടിക്കുന്നു,” എന്ന് കരഞ്ഞു. 12 |
അതുകൊണ്ട് പൂച്ച വരുന്നത് അറിയാൻ എന്തെങ്കിലും വഴി കണ്ടെത്തുന്നതിനെ കുറിച്ചായിരുന്നു അന്നത്തെ എലികളുടെ ചർച്ച. 13 |
എല്ലാ എലികളും ഒന്നിലധികം അഭിപ്രായങ്ങൾ പറഞ്ഞു. 14 |
അപ്പോൾ, കൂട്ടത്തിൽ ഒരു ചെറിയ എലി പറഞ്ഞു: “നമ്മൾക്ക് പൂച്ചയുടെ കഴുത്തിൽ ഒരു മണി ഇടാം. പിന്നെ എപ്പോൾ പൂച്ച വന്നാലും മണി മുഴങ്ങും. അപ്പോൾ നമുക്ക് ഓടി ഒളിക്കാം.” 15 |
എല്ലാ എലികളും ഈ ആശയം ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്തു. പിന്നെ അവരുടെ ചർച്ച പൂച്ചയ്ക്ക് എങ്ങനെ മണികെട്ടും എന്നതിലേക്ക് തിരിഞ്ഞു. 16 |
അപ്പോൾ, കൂട്ടത്തിൽ ഒരു എലി പറഞ്ഞു: “പൂച്ച എപ്പോഴും ഉച്ചയ്ക്ക് ധാരാളം കഴിച്ചിട്ടാണ് ഉറങ്ങുന്നത്. ആ സമയത്ത് നമുക്ക് പോയി പൂച്ചയ്ക്ക് മണികെട്ടാം.” 17 |
പതിവുപോലെ എല്ലാ എലികൾക്കും ഈ ആശയം ഇഷ്ടപ്പെട്ടു. ഈ ആശയത്തെ പിന്തുണക്കുകയും ചെയ്തു. 18 |
അപ്പോഴാണ് കൂട്ടത്തിലെ പ്രായമായ എലി എല്ലാവരോടും ചോദിച്ചത്: “പൂച്ചയ്ക്ക് മണികെട്ടുന്നത് നല്ല ആശയമാണ്. പക്ഷേ, ആരാണ് പൂച്ചയ്ക്ക് മണികെട്ടുന്നത്?” 19 |
ഇത് കേട്ട് അവർ പരസ്പരം നോക്കി പറഞ്ഞു: “പൂച്ചയ്ക്ക് ആരാണ് മണികെട്ടുക? പൂച്ചയ്ക്ക് ആരാണ് മണികെട്ടുക?” 20 |
ആ ചോദ്യത്തിന് ഉത്തരം കിട്ടാതെ പോയി. എലികളെല്ലാം പരസ്പരം പിറുപിറുത്തു. ആരും അതിന് തയ്യാറായില്ല. 21 |
ആശയം തന്ന കൊച്ചു എലിയും പൂച്ചയ്ക്കു മണി കെട്ടാൻ തയ്യാറായില്ല. 22 |
ഇതോടെ പൂച്ചയ്ക്ക് ആരാണ് മണികെട്ടാൻ പോകുന്നത് എന്ന ചോദ്യവുമായി എലികളെല്ലാം നിശബ്ദമായി സ്ഥലം വിട്ടു. 23 |
ഇതുവരെ, പൂച്ചയ്ക്ക് മണികെട്ടിയ ഒരു എലി ഉണ്ടെന്ന് നമ്മൾ എവിടെയും കേട്ടിട്ടില്ല. 24 |
അവരുടെ പ്രശ്നമായിരുന്ന പൂച്ച എന്നെന്നേക്കുമായി അവിടെ തങ്ങി. 25 |
ഈ കഥ അർത്ഥമാക്കുന്നത് പല പരിഹാരങ്ങളും പ്രവൃത്തിയിലേക്കാൾ വാക്കുകളിൽ കൈകാര്യം ചെയ്യാവുന്നവയാണ്. 26 ★ |
 |