 |
|
യഥാർത്ഥ രചയിതാവ്: അജ്ഞാതം പുനർ എഴുതിയത്: ഉദയൻ |
പണ്ട് പണ്ടൊരു കാലത്ത്, ഒരു കാട്ടിൽ, ഒരു ആമയും ഒരു മുയലും കൂട്ടുകാരായിരുന്നു. 1 |
ആമയ്ക്ക് വളരെ പതുക്കെ മാത്രമേ സഞ്ചരിക്കാൻ കഴിയും. പക്ഷേ, മുയലിന് വളരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. അതുകൊണ്ട് തന്നെ, ആമയുടെ വേഗത കുറവിനെ മുയൽ കളിയാക്കുന്നത് പതിവായിരുന്നു. 2 |
ഒരു ദിവസം, കാട്ടിലെ എല്ലാ മൃഗങ്ങളും ഒരിടത്ത് ഒത്തുകൂടിയപ്പോൾ, മുയൽ ആമയെ കളിയാക്കാൻ ശ്രെമിച്ചു, “സുഹൃത്തേ, നമുക്ക് ഒരു ഓട്ടമത്സരം നടത്തിയാലോ?” എന്ന് ചോദിച്ചു. 3 |
മുയൽ തന്നെ കളിയാക്കാൻ വേണ്ടിയാണ് ചോദിച്ചതെന്ന് ആമയ്ക്ക് മനസ്സിലായെങ്കിലും, ആമ പറഞ്ഞു: “തീർച്ചയായും ഞാൻ തയ്യാറാണ്. നമുക്ക് ഒരു ഓട്ടമത്സരം നടത്താം.” 4 |
ഈ ഉത്തരം മുയലിനെ ഞെട്ടിച്ചു, ആമ അത് നിരസിക്കുമെന്ന് കരുതി. 5 |
മറ്റ് മൃഗങ്ങളും അത്ഭുതപ്പെട്ടു. അവർ ആമയോട് പറഞ്ഞു: “നിനക്ക് ഒരിക്കലും മുയലിനൊപ്പം ഓടി ജയിക്കാൻ കഴിയില്ല. അതുകൊണ്ട് വെറുതെ മത്സരിക്കരുത്.” 6 |
പക്ഷേ, ആമ പിന്മാറാൻ തയ്യാറായിരുന്നില്ല. ഓട്ടത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. 7 |
മത്സരം തുടങ്ങേണ്ട മണി മുഴങ്ങിയപ്പോൾ, മുയൽ വളരെ വേഗത്തിൽ ഓടാൻ തുടങ്ങി. 8 |
ആമ കഴിയുന്നത്ര വേഗത്തിൽ ഇഴയാൻ തുടങ്ങി. ഓടി പകുതി ദൂരം എത്തിയപ്പോൾ മുയലിന് വളരെ ക്ഷീണം തോന്നി. 9 |
മുയൽ തിരിഞ്ഞു നോക്കി. ആമയെ എവിടെയും കാണാനില്ല. പിന്നെ, ‘എന്തായാലും, ആമ ഇവിടെ ഇഴഞ്ഞു എത്താൻ വളരെ സമയമെടുക്കും. എങ്കിൽ ഒരു മരത്തിനടിയിൽ കുറച്ചു നേരം ഇരുന്നു അൽപ്പം വിശ്രമിക്കാം.’ എന്ന് മുയൽ ചിന്തിച്ചകൊണ്ട് അടുത്തുള്ള ഒരു മരത്തിനടിയിൽ ഇരുന്നു ഉറങ്ങിപ്പോയി. 10 |
ഈ സമയത്ത്, ഇഴഞ്ഞു നീങ്ങുകയായിരുന്ന ആമ, മുയൽ ഉറങ്ങുന്നത് കണ്ടു. എന്നിട്ടും, ആമ മുയലിനെ ക്ഷീണം വകവയ്ക്കാതെ ലക്ഷ്യസ്ഥാനത്തേക്ക് പോയി. 11 |
കുറച്ചു കഴിഞ്ഞപ്പോൾ, മുയൽ ഉണർന്നു ചുറ്റും നോക്കി. ആമയെ എവിടെയും കാണാനില്ലായിരുന്നു. ആമ ഇവിടെ ഇതുവരെ എത്തിയിട്ടില്ലെന്ന് കരുതി മുയൽ വീണ്ടും ഓടാൻ തുടങ്ങി. മുയൽ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ, അവിടെ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു. 12 |
താൻ ഇവിടെ എത്തുന്നതിനു മുൻപ് ആമ എത്തിയെന്ന് കണ്ട മുയൽ, ലജ്ജയോടെ തല കുനിച്ചു. 13 |
ആമ ഇപ്പോൾ മുയലിനോട് പറഞ്ഞു: “ഒരിക്കലും ആരെയും വിലകുറച്ച് കാണരുത്. നമുക്ക് ഓരോരുത്തർക്കും നിരവധി കഴിവുകളുണ്ട്. നമ്മൾ അവയെ തിരിച്ചറിയണം. നിനക്ക് വേഗത്തിൽ ഓടാനുള്ള കഴിവുണ്ട്. അതുപോലെ, കരയിലും വെള്ളത്തിലും ജീവിക്കാനുള്ള കഴിവ് എനിക്കുണ്ട്.” 14 |
ഇത് കേട്ടപ്പോൾ മുയലിന് തന്റെ തെറ്റ് മനസ്സിലായി, ആമയോട് ക്ഷമ ചോദിച്ചു. 15 |
പിന്നെ, അവർ രണ്ടുപേരും ആ കാട്ടിൽ എന്നേക്കും നല്ല സുഹൃത്തുക്കളായി ജീവിച്ചു. 16 |
ഈ കഥയുടെ അർത്ഥം നമ്മൾ ആരെയും വിലകുറച്ച് കാണരുത് എന്നാണ്. 17 ★ |
 |