മലയാളത്തിൽ
ഉദയൻ
Subhashini.org
  
നീല കുറുക്കൻ
വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
100 reads • Apr 2025
ആമയും മുയലും
വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
105 reads • Apr 2025
കൊക്കും ഞണ്ടും
വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
84 reads • Apr 2025
കുറുക്കനും ആടും
വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
69 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
85 reads • Apr 2025
കാക്കയും കുറുക്കനും
വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
80 reads • Apr 2025
പൂച്ചയും എലികളും
വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
78 reads • Mar 2025
കുറുക്കനും ആടും
ഉദയൻ
 in English   தமிழில்   മലയാളത്തിൽ   All
യഥാർത്ഥ രചയിതാവ്: അജ്ഞാതം
പുനർ എഴുതിയത്: ഉദയൻ
  ണ്ട് പണ്ടൊരു കാലത്ത്, ഒരു കാട്ടിൽ, ഒരു കുറുക്കൻ താമസിച്ചിരുന്നു. ഒരു ദിവസം, ഭക്ഷണം തേടി കാട്ടിലൂടെ അലഞ്ഞുനടന്ന കുറുക്കൻ ആക്രമിക്കപ്പെട്ടു. ഒരുപാട് ദൂരം നടന്നപ്പോൾ കുറുക്കൻ ഒടുവിൽ ഒരു കുളം കണ്ടെത്തി.
1
കുളം കണ്ടപ്പോൾ കുറുക്കൻ സന്തോഷിച്ചു, അതിലേക്ക് എടുത്ത് ചാടി. നന്നായിട്ട് വെള്ളം കുടിച്ചിട്ട് തിരിച്ചു പോകാമെന്ന് കരുതി. എന്നാൽ, ആവശ്യത്തിന് വെള്ളം കുടിച്ച് കുളത്തിൽ നിന്ന് കയറാൻ ശ്രെമിച്ചപ്പോൾ, പ്രതീക്ഷിച്ചതുപോലെ കുറുക്കന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ആ കുളത്തിന് പടികൾ ഉണ്ടായിരുന്നില്ല. പാറകളും മിനുസമാർന്നതായിരുന്നു.
2
അപ്പോഴാണ് കുറുക്കൻ തന്റെ തെറ്റ് തിരിച്ചറിഞ്ഞത്. കുളത്തിലേക്ക് ചാടിയപ്പോൾ, തിടുക്കം മൂലം ദാഹിച്ചതിനാൽ വഴുക്കലുള്ള പാറകളിൽ വഴുതി വീണതാണെന്ന് കുറുക്കൻ മനസ്സിലായി.
3
പേടിയോടെ ചുറ്റും നോക്കുന്ന കുറുക്കൻ കണ്ടത്, എല്ലായിടത്തും വഴുക്കലുള്ള പാറകൾ മാത്രമായിരുന്നു. രക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. ഇപ്പോൾ കുറുക്കന് കുളത്തിൽ നിന്ന് കയറി പോകുവാൻ കഴിയില്ലായിരുന്നു.
4
‘ഈ കുളത്തിൽ നിന്ന് ഞാൻ എങ്ങനെ കയറിപോകും? കയറാൻ പടവുകളില്ല, ചെടിയുടെയോ മരക്കൊമ്പിന്റെയോ മുകളിൽ പിടിക്കാൻ ഒന്നുമില്ല. ഞാൻ എങ്ങനെ ഇവിടെ നിന്ന് കയറിപോകും?’ കുറുക്കൻ സ്വയം ചിന്തിച്ചു.
5
കുളത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് കുറുക്കൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു ആട് അതുവഴി വന്നു.
6
കുറുക്കന് കുളത്തിൽ നിന്ന് കയറിപോകുവാൻ കഴിയില്ലെന്ന് അറിയാതെ ആട്, കുറുക്കനോട് ചോദിച്ചു; “സുഹൃത്തേ, ഈ കുളത്തിലെ വെള്ളം കുടിക്കാൻ നല്ലതാണോ?”
7
ആടിനെ കണ്ടപ്പോൾ കുറുക്കൻ സന്തോഷിച്ചു, ഉടനെ അവിടെ നിന്ന് രക്ഷപ്പെടാനുള്ള വഴി ആലോചിച്ചു. ആടിന്റെ ചോദ്യത്തിന് കുറുക്കൻ ആവേശത്തോടെ ഉത്തരം നൽകി; “ഈ കുളത്തിലെ വെള്ളമാണ് ഞാൻ ഇതുവരെ കുടിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ലത്. നീയും ഇവിടെ വന്ന് കുറച്ച് വെള്ളം കുടിക്കൂ.”
8
കുറുക്കന്റെ ഉത്തരം കേട്ട്, മറ്റൊന്നും ആലോചിക്കാതെ ആട്, കുളത്തിലേക്ക് ചാടി. ആട് കുളത്തിൽ എത്തിയ ഉടനെ കുറുക്കൻ ആടിന്റെ മുതുകിലേക്ക് ചാടി കുളത്തിന്റെ കരയിലെത്തി.
9
ഏതാനും നിമിഷങ്ങൾക്കുള്ളിൽ അത് സംഭവിക്കുന്നത് അത്ഭുതത്തോടെ നോക്കിയിരുന്ന ആടിന്, ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായി. കുറുക്കൻ തന്നെ ചതിച്ചെന്ന് ആടിന് മനസിലായി. കുറുക്കൻ കുളത്തിന്റെ കരയിൽ നിന്നുകൊണ്ട് ഉറക്കെ ചിരിച്ചു.
10
ആട് സ്വയം ചിന്തിച്ചു; ‘എന്തൊരു വിഡ്ഢിയാണ് ഞാൻ. കുറുക്കൻ പറഞ്ഞത് വിശ്വസിച്ച്, മറ്റൊന്നും നോക്കാതെ ഞാൻ ഈ കുളത്തിലേക് ചാടി. ഇനി എങ്ങനെ കരയിലെത്തും?’
11
ആട് ദുഃഖത്താൽ കരഞ്ഞുകൊണ്ട് കുറുക്കനോട് പറഞ്ഞു; “നീ എന്തിനാണ് എന്നെ ചതിച്ചത്? ഈ കുളത്തിൽ നിന്ന് ആർക്കും കയറാൻ കഴിയാത്ത കാര്യം നീ എന്തിനാണ് എന്നിൽ നിന്ന് മറച്ചുവെച്ചത്?”
12
ഇത് കേട്ട കുറുക്കൻ ഒരു മടിയും കൂടാതെ ആടിനോട് പറഞ്ഞു; “കുളത്തിൽ ചാടുന്നതിന് മുമ്പ് നീ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതായിരുന്നു. എന്തിനാണ് നിന്റെ ഭാരം എന്റെ മേൽ വയ്ക്കുന്നത്?”
13
ഉടനെ ആട് പറഞ്ഞു; “നിന്നെ ഒരു നല്ല സുഹൃത്തായിട്ടാണ് ഞാൻ കണ്ടത്. അതുകൊണ്ടാണ് നീ പറഞ്ഞത് ഞാൻ വിശ്വസിച്ചത്. എങ്ങനെയെങ്കിലും എന്നെ ഇവിടെ നിന്ന് രക്ഷിക്കൂ.”
14
ഇതു കേട്ട കുറുക്കൻ, ആടിനോട്, “നീ ഇതുവരെ കണ്ടിട്ടില്ലാത്ത എന്നെ എന്തിനാണ് വിശ്വസിച്ചത്? എന്റെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം. നിന്നെ രക്ഷിക്കാൻ എനിക്ക് സമയമില്ല. കഴിയുമെങ്കിൽ നീ നിന്നെത്തന്നെ രക്ഷിക്കൂ,” എന്നിട്ട് കുറുക്കൻ അവിടെ നിന്ന് ഓടിപ്പോയി.
15
എന്തുചെയ്യണമെന്നറിയാതെ ആട്, രാത്രി മുഴുവൻ കുളത്തിൽ തന്നെ കിടന്നു കരഞ്ഞു.
16
പിറ്റേന്ന്, ആട് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് അറിഞ്ഞ ആടിന്റെ ഉടമ, ആടിനെ അന്വേഷിച്ച് കാട്ടിലൂടെ വന്നു.
17
കുളത്തിൽ നിന്ന് ആടിന്റെ കരച്ചിൽ കേട്ടപ്പോൾ അയാൾ സന്തോഷിച്ചു. കുളത്തിൽ നിന്ന് ആടിനെ രക്ഷപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോയി.
18
ഈ കഥയുടെ അർത്ഥം; ഒരാളെ സഹായിക്കുന്നതിന് മുമ്പ്, അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കണം എന്നതാണ്.
19

69 reads • Apr 2025 • 371 words • 19 rows


Write a Comment