 |
|
റഷ്യൻ ഭാഷയിൽ ആദ്യമായി രേഖപ്പെടുത്തിയത്: ജനുവരി 1889 ഇംഗ്ലീഷ് വിവർത്തനം: 1915 പരിഭാഷപ്പെടുത്തിയത്: കൊൺസ്റ്റൻസ് ക്ലാരാ ഗാർനെറ്റ് മലയാളം വിവർത്തനം: 2025, ഷാൻ ഉതേ
പുതുക്കിയത്: വിനായക് (Kochi, Kerala) |
അതൊരു ഇരുണ്ട ശരത്കാല രാത്രി ആയിരുന്നു. ആ വൃദ്ധൻ ബാങ്കർ, തന്റെ പഠനമുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ, പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്, സമാനമായ ഒരു ശരത്കാല രാത്രിയിൽ താൻ നൽകിയ ആ സായാഹ്ന വിരുന്നിനെ ഓർത്തു. 1 |
ആ വൈകുന്നേരം അവിടെ നിരവധി ബുദ്ധിജീവികളും ഉണ്ടായിരുന്നു. അവിടെ രസകരമായ നിരവധി സംഭാഷണങ്ങളും ഉണ്ടായിരുന്നു. അവർ ചർച്ച ചെയ്ത നിരവധി കാര്യങ്ങളിൽ വധശിക്ഷയെ കുറിച്ചും ചർച്ചകൾ നടന്നിരുന്നു. പത്രപ്രവർത്തകരും ബുദ്ധിജീവികളും ഉൾപ്പെടെ മിക്ക അതിഥികളും വധശിക്ഷ അംഗീകരിച്ചില്ല വധശിക്ഷയ്ക്ക് എതിരായിരുന്നു. 2 |
അവർ, ആ ശിക്ഷ കാലഹരണപ്പെട്ടതും, അധാർമികവും, ക്രിസ്ത്യൻ രാജ്യങ്ങൾക്ക് അനുചിതവുമാണെന്ന് കരുതി. വധശിക്ഷയ്ക്ക് പകരം എല്ലായിടത്തും ജീവപര്യന്തം തടവ് നൽകണമെന്ന് അവരിൽ ചിലർ വിശ്വസിച്ചു. 3 |
“ഞാൻ നിങ്ങളോട് വിയോജിക്കുന്നു.” വൈകുന്നേരത്തെ ആതിഥേയനായ വൃദ്ധൻ ബാങ്കർ പറഞ്ഞു. “ഞാൻ വധശിക്ഷയെയോ ജീവപര്യന്തം തടവിനെയോ പിന്തുണച്ചിട്ടില്ല. പക്ഷേ, മുമ്പ് എന്താണ് സംഭവിച്ചതെന്ന് ആർക്കെങ്കിലും വിലയിരുത്താൻ കഴിയുമെങ്കിൽ, വധശിക്ഷ ജീവപര്യന്തം തടവിനേക്കാൾ ധാർമ്മികവും മാനുഷികവുമാണ്. വധശിക്ഷ ആളുകളെ തൽക്ഷണം കൊല്ലുന്നു. പക്ഷേ, ജീവപര്യന്തം തടവ് അവരെ പതുക്കെ പതുക്കെ കൊല്ലുന്നു. ഏത് ആരാച്ചാർക്കാണ് കൂടുതൽ മനുഷ്യത്വമുള്ളത്? നിങ്ങളെ കുറച്ച് മിനിറ്റുകൾക്കുള്ളിൽ കൊല്ലുന്നവനോ അതോ വർഷങ്ങളോളം നിങ്ങളുടെ ജീവൻ ക്രമേണ എടുത്തുകളയുന്നവനോ?” 4 |
“രണ്ടും ഒരുപോലെ അനാചാരം.” മറ്റുള്ളവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ച ശേഷം അതിഥികളിൽ ഒരാൾ പറഞ്ഞു. “രണ്ടിനും ഒരേ വിശദീകരണമാണുള്ളത്. കാരണം അവർ ഒരേ കാര്യം ചെയ്യുന്നു, ജീവൻ എടുക്കുക. സർക്കാർ ദൈവമല്ല. ഒരു സർക്കാരിനും സ്വന്തം ഇഷ്ടപ്രകാരം ജീവൻ രക്ഷിക്കാൻ കഴിയാത്തതിനാൽ, അവർക്ക് ജീവൻ എടുക്കാൻ അവകാശമില്ല.” 5 |
അതിഥികളിൽ ഇരുപതുകളുടെ തുടക്കത്തിൽ പ്രായമുള്ള ഒരു യുവ അഭിഭാഷകന്റെ അഭിപ്രായം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “വധശിക്ഷയും ജീവപര്യന്തം തടവും ഒരുപോലെ അധാർമികമാണ്. പക്ഷേ, വധശിക്ഷയോ ജീവപര്യന്തം തടവോ തിരഞ്ഞെടുക്കേണ്ടിവന്നാൽ, തീർച്ചയായും ഞാൻ രണ്ടാമത്തേത് തിരഞ്ഞെടുക്കും. എങ്ങനെയെങ്കിലും ജീവിക്കുന്നതാണ് ജീവിക്കാതിരിക്കുന്നതിനേക്കാൾ നല്ലത്.” 6 |
ചൂടേറിയ ഒരു ചർച്ച ഉയർന്നുവന്നു. തുടക്കത്തിൽ തന്നെ പരിഭ്രാന്തനായിരുന്ന വൃദ്ധൻ ബാങ്കർ പെട്ടെന്ന് വളരെ വികാരാധീനനായി തോന്നി; അയാൾ മേശയിൽ മുഷ്ടി ചുരുട്ടി ആ ചെറുപ്പക്കാരനെ ശകാരിച്ചു: 7 |
“അത് സത്യമല്ല! രണ്ട് ദശലക്ഷം റൂബിൾസ് വാതുവെവെക്കാം; നിങ്ങളാൽ അഞ്ച് വർഷത്തിൽ കൂടുതൽ ഏകാന്തതടവിൽ കഴിയാൻ കഴിയില്ല.” 8 |
ആ ചെറുപ്പക്കാരൻ, “നിങ്ങൾ ശരിക്കും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഞാൻ ഒരു പന്തയം വെക്കും, പക്ഷേ, അഞ്ച് വർഷമല്ല, പതിനഞ്ച് വർഷത്തേക്ക് ഞാൻ തുടരാൻ തയ്യാറാണ്.” എന്ന് പറഞ്ഞു. 9 |
“പതിനഞ്ചോ? കഴിഞ്ഞു!” ബാങ്കർ ഉച്ചത്തിൽ നിലവിളിച്ചു. “കൂട്ടുകാരേ, ഞാൻ രണ്ട് ദശലക്ഷം പന്തയം വെക്കുന്നു!” 10 |
“എനിക്ക് സമ്മതമാണ്! നിങ്ങൾ നിങ്ങളുടെ ദശലക്ഷക്കണക്കിനെ പണയപ്പെടുത്തുന്നു, ഞാൻ എന്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നു!”, യുവാവ് പറഞ്ഞു. 11 |
ഈ ക്രൂരവും അർത്ഥശൂന്യവുമായ ഓട്ടം ആരംഭിച്ചു! വഴിതെറ്റിയവനും നിസ്സാരനുമായി മാറിയ ബാങ്കർ, തന്റെ സമ്പാദ്യത്തിനപ്പുറം ദശലക്ഷക്കണക്കിന്റെ വാതുവെപ്പിൽ ആനന്ദിച്ചു. 12 |
അത്താഴത്തിനിടയിൽ, അയാൾ ആ ചെറുപ്പക്കാരനെക്കുറിച്ച് തമാശയായി മറ്റുള്ളവരോട് പറയാൻ തുടങ്ങി: “യുവാവേ, ശ്രദ്ധാപൂർവ്വം ചിന്തിക്കുക. നിങ്ങൾക്ക് ഇനിയും സമയമുണ്ട്. എനിക്ക് രണ്ട് ദശലക്ഷം എന്നത് നിസ്സാരമാണ്. പക്ഷേ, നിങ്ങളുടെ ജീവിതത്തിലെ മൂന്നോ നാലോ നല്ല വർഷങ്ങൾ നഷ്ടപ്പെടാൻ പോകുന്നു. ഞാൻ മൂന്നോ നാലോ എന്ന് പറഞ്ഞു. കാരണം, നിങ്ങൾക്ക് ഇനി അതിനെ നിരസിക്കാൻ കഴിയില്ല. ഇതും മറക്കരുത്, നീ നിർഭാഗ്യവാൻ! നിർബന്ധിത തടവിനെക്കാൾ സഹിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് സ്വമേധയാ തടവ്. എപ്പോൾ വേണമെങ്കിലും സ്വതന്ത്രനാകാനുള്ള അവകാശം നിങ്ങളുടെ അവകാശമാണെന്ന ചിന്ത ജയിലിലെ നിങ്ങളുടെ മുഴുവൻ സമയത്തെയും നശിപ്പിക്കും. എനിക്ക് നിന്നോട് സഹതാപം തോന്നുന്നു.” 13 |
ഇപ്പോൾ ബാങ്കർ, അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ, സംഭവിച്ചതെല്ലാം ഓർത്തു, സ്വയം ചോദിച്ചു. ‘ആ പന്തയത്തിന്റെ അർത്ഥമെന്താണ്? ആ ചെറുപ്പക്കാരന് തന്റെ ജീവിതത്തിലെ പതിനഞ്ച് വർഷം നഷ്ടപ്പെടുകയും ഞാൻ രണ്ട് ദശലക്ഷങ്ങൾ പാഴാക്കുകയും ചെയ്താൽ ആർക്ക് എന്ത് പ്രയോജനം?’ 14 |
‘ജീവനാന്ത തടവിനേക്കാൾ നല്ലതാണോ മോശമാണോ വധശിക്ഷ എന്ന് എനിക്ക് തെളിയിക്കാൻ കഴിയുമോ?’ ഇല്ല, ഇല്ല. അയാൾക്ക് ഇതെല്ലാം മണ്ടത്തരവും അർത്ഥശൂന്യവുമായി തോന്നി. ‘എനിക്ക്, ആ ചെറുപ്പക്കാരൻ ബുദ്ധിശൂന്യനായ ഒരു വളർത്തുമൃഗമാണ്. യുവാവിന് അത് പണത്തോടുള്ള അത്യാഗ്രഹമായിരുന്നു.’ 15 |
അപ്പോഴാണ് അയാൾക്ക് ആ വൈകുന്നേരം സംഭവിച്ചത് ഓർമ്മ വന്നത്. ബാങ്കറുടെ പിൻവശത്തെ പൂന്തോട്ടത്തിലുള്ള ഒരു അതിഥി മന്ദിരത്തിൽ പതിനഞ്ച് വർഷം കർശന മേൽനോട്ടത്തിൽ ആ യുവാവ് ജയിൽ ജീവിതം അനുഭവിക്കണമെന്ന് തീരുമാനിച്ചു. 16 |
കൂടാതെ, ആ ചെറുപ്പക്കാരന്, ഈ പതിനഞ്ച് വർഷത്തേക്ക്, ഈ ഹോസ്റ്റലിന്റെ ഉമ്മറപ്പടി കടക്കാൻ സ്വാതന്ത്ര്യമില്ലെന്നും, ആരെയും കാണാൻ കഴിയില്ലെന്നും, മനുഷ്യശബ്ദം പോലും കേൾക്കാൻ അനുവദിക്കില്ലെന്നും, പത്രങ്ങളോ കത്തുകളോ അയയ്ക്കാൻ അനുവദിക്കില്ലെന്നും തീരുമാനിച്ചു. 17 |
എന്നിരുന്നാലും, ആ ചെറുപ്പക്കാരന് സംഗീതോപകരണങ്ങൾ വായിക്കാനും പുസ്തകങ്ങൾ വായിക്കാനും വീഞ്ഞ് കുടിക്കാനും പുകവലിക്കാനും അനുവാദമുണ്ടായിരുന്നു. ആ കരാർ പ്രകാരം, ഇതിനായി പ്രത്യേകം സൃഷ്ടിച്ച ഒരു ചെറിയ ജാലകത്തിലൂടെ മാത്രമേ അദ്ദേഹത്തിന് പുറം ലോകവുമായി ബന്ധം നിലനിർത്താൻ കഴിയൂ. 18 |
അവന് എന്ത് വേണമെങ്കിലും എത്ര വേണമെങ്കിലും. ചോദിക്കാം. അദ്ദേഹം അത് എഴുത്തിലൂടെ ആവശ്യപ്പെടണം. ആ ജനാലയിലൂടെ മാത്രമേ അവന് ആവശ്യമുള്ളത് ലഭിക്കൂ. 19 |
ഓരോ ചെറിയ വിശദാംശങ്ങളും നിരവധി നിസ്സാരകാര്യങ്ങളും കണക്കിലെടുത്ത്, കർശനമായ ഏകാന്ത തടവായിരിക്കും അദ്ദേഹത്തിന്റെ തടവ് എന്ന് കരാർ വ്യക്തമാക്കിയിരുന്നു. 1870 നവംബർ 14ന് ഉച്ചയ്ക്ക് 12 മണി മുതൽ 1885 നവംബർ 1ന് ഉച്ചയ്ക്ക് 12 മണി വരെ കൃത്യം പതിനഞ്ച് വർഷം അദ്ദേഹം അവിടെ താമസിക്കണമെന്നും പ്രസ്താവിച്ചിരുന്നു. 20 |
കരാർ അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പാണെങ്കിൽ പോലും, യുവാവ് കരാർ അൽപ്പമെങ്കിലും ലംഘിക്കാൻ ശ്രമിച്ചാൽ, ബാങ്കർക്ക് അദ്ദേഹത്തിന് രണ്ട് ദശലക്ഷങ്ങൾ നൽകാനുള്ള ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. 21 |
ആദ്യ വർഷം ജയിലിലെ, അദ്ദേഹം അയച്ച ഹ്രസ്വ കുറിപ്പുകളിൽ നിന്ന്, അദ്ദേഹം ഏകാന്തതയും വിഷാദവും മൂലം കഠിനമായി കഷ്ടപ്പെടുന്നുണ്ടെന്ന് വ്യക്തമായിരുന്നു. അതിഥി മന്ദിരം മുഴുവൻ, രാവും പകലും, പിയാനോയിൽ നിന്നുള്ള ശബ്ദം കേൾക്കാമായിരുന്നു. 22 |
അവൻ വീഞ്ഞു കുടിക്കാനും പുകവലിക്കാനും വിസമ്മതിക്കാൻ തുടങ്ങി. വീഞ്ഞ് ആഗ്രഹങ്ങളെ ഉത്തേജിപ്പിക്കുന്നു. അയാൾ അയച്ച ഒരു കുറിപ്പിൽ ആ ആഗ്രഹങ്ങൾ ഒരു തടവുകാരന്റെ ഏറ്റവും വലിയ ശത്രുക്കളാണെന്ന് പറഞ്ഞിരുന്നു; കൂടാതെ, ഒരു ഗ്ലാസ് നല്ലൊരു വീഞ്ഞ് കുടിച്ചിട്ടും ആരെയും കാണാൻ കഴിയാത്തതിനേക്കാൾ വിരസമായ മറ്റൊന്നില്ല. പുകയില മുറിയിൽ ദുർഗന്ധം വമിക്കും. 23 |
ഈ ആദ്യ വർഷം അദ്ദേഹം എനിക്ക് അയച്ചു തന്ന പുസ്തകങ്ങളിൽ ഭൂരിഭാഗവും ലഘു കഥാപാത്രങ്ങളുള്ള പുസ്തകങ്ങളായിരുന്നു. നോവലുകൾ പലപ്പോഴും സങ്കീർണ്ണമായ പ്രണയകഥകൾ നിറഞ്ഞതും ആവേശകരവുമായിരുന്നു. 24 |
രണ്ടാം വർഷം, പിയാനോ നിശബ്ദമായി. അദ്ദേഹം എനിക്ക് അയച്ചു തന്ന പാട്ടുകളെല്ലാം നിലവാരമുള്ള പഴയ പാട്ടുകളായിരുന്നു. 25 |
അഞ്ചാം വർഷം സംഗീതം ഉച്ചത്തിൽ കേട്ടു. കൂടാതെ, അവൻ വീഞ്ഞും ആവശ്യപ്പെട്ടിരുന്നു. ജനാലയിലൂടെ അവനെ കണ്ടവർ പറഞ്ഞത്, ആ വർഷം മുഴുവൻ അവൻ കുടിക്കുകയും ഭക്ഷണം കഴിക്കുകയും കിടക്കുകയും മാത്രമായിരുന്നു എന്നാണ്. ചിലപ്പോൾ അവൻ തന്നോട് തന്നെ ദേഷ്യത്തോടെ സംസാരിക്കുകയും കോട്ടുവായിടുകയും ചെയ്യുമായിരുന്നു. 26 |
അവൻ അധികം പുസ്തകങ്ങളൊന്നും വായിക്കാറില്ല. ചില രാത്രികളിൽ മാത്രമേ വായിച്ചിരുന്നുള്ളൂ. അദ്ദേഹം മണിക്കൂറുകളോളം എഴുതുകയും ചെയ്യുന്നു. പക്ഷേ, രാവിലെ എഴുതിയതെല്ലാം കീറിക്കളഞ്ഞ് ചവറ്റുകുട്ടയിൽ എറിയും. അവൻ പലതവണ കരയുന്നത് പോലും കേട്ടു. 27 |
ആറാം വര്‌ഷത്തിന്റെ അവസാനത്തിൽ, അദ്ദേഹം പുതിയ ഭാഷകൾ, ചരിത്രങ്ങൾ, തത്ത്വചിന്തകൾ എന്നിവ ആവേശത്തോടെ വായിക്കാൻ തുടങ്ങി. വളരെ ആവേശത്തോടെ അദ്ദേഹം വായനയിൽ മുഴുകി. ആവശ്യപ്പെട്ട പുസ്തകങ്ങൾ ലഭിക്കാൻ ബാങ്കർക്ക് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവന്നു. നാല് വർഷത്തിനിടെ, അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം അറുനൂറിലധികം പുസ്തകങ്ങൾ ശേഖരിച്ചു. ഈ സമയങ്ങളിലാണ് ബാങ്കർക്ക് തന്റെ തടവുകാരനിൽ നിന്ന് ഈ കത്ത് ലഭിച്ചത്. 28 |
‘എന്റെ പ്രിയപ്പെട്ട ജയിൽ ഗാർഡ്! ഞാൻ ഈ കത്ത് ആറ് ഭാഷകളിലാണ് എഴുതുന്നത്. ഈ ഭാഷകൾ അറിയുന്ന ആളുകൾക്ക് ഇത് കൊടുത്ത് അവരെക്കൊണ്ട് വായിപ്പിക്കുക. ഇതിൽ അവർക്ക് എന്തെങ്കിലും തെറ്റുകൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, ഒരിക്കൽ ആകാശത്തേക്ക് വെടിവയ്ക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങൾ വെടിവയ്ക്കുന്നതിലൂടെ, എന്റെ എഴുത്ത് ശരിയാണെന്ന് എനിക്ക് മനസ്സിലാകും. എല്ലാ പ്രതിഭകളും വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു, പക്ഷേ, എല്ലാവരിലും ഒരേ ജ്വാല ജ്വലിക്കുന്നു. അവരെ മനസ്സിലാക്കുന്നതിൽ നിന്ന് എന്റെ ആത്മാവിന് ഇപ്പോൾ എത്രമാത്രം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നുന്നുവെന്ന് നിങ്ങൾ അറിയണം.’ 29 |
തടവുകാരന്റെ ആഗ്രഹങ്ങൾ സഫലമായി. ബാങ്കർ തോട്ടത്തിൽ രണ്ടുതവണ വെടിവയ്ക്കാൻ ഉത്തരവിട്ടു. 30 |
പത്ത് വർഷത്തിനു ശേഷം, തടവുകാരൻ മേശപ്പുറത്ത് അനങ്ങാതെ കിടന്നു, യേശുവിന്റെ ഉപദേശങ്ങൾ മാത്രം വായിച്ചു. നാല് വർഷം കൊണ്ട് അറുനൂറ് വാല്യങ്ങൾ വായിച്ചു തീർത്ത ഒരാൾ, വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന ഒരു നേർത്ത പുസ്തകത്തിനായി ഒരു വർഷത്തോളം പാഴാക്കുന്നത് ബാങ്കർക്ക് വിചിത്രമായി തോന്നി. യേശുവിന്റെ ഉപദേശങ്ങൾ പിന്തുടർന്ന് അദ്ദേഹം വായിച്ച പുസ്തകങ്ങളായിരുന്നു മതങ്ങളുടെ ചരിത്രവും ദൈവശാസ്ത്രവും. 31 |
ജയിൽവാസത്തിന്റെ അവസാന രണ്ട് വർഷങ്ങളിൽ, തടവുകാരൻ വിവേചനരഹിതമായി ധാരാളം പുസ്തകങ്ങൾ വായിച്ചു. ഒരിക്കൽ അദ്ദേഹം പ്രകൃതി ശാസ്ത്ര വായനയിൽ മുഴുകി. പിന്നെ അദ്ദേഹം ബൈറണിന്റെയോ ഷേക്സ്പിയറിന്റെയോ കൃതികൾ വായിക്കാൻ തുടങ്ങി. ചിലപ്പോഴൊക്കെ, രസതന്ത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ, വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഒരു മാനുവൽ, ഒരു നോവൽ, തത്ത്വചിന്തയെക്കുറിച്ചോ ദൈവശാസ്ത്രത്തെക്കുറിച്ചോ ഉള്ള കുറച്ച് പ്രബന്ധങ്ങൾ എന്നിവയെല്ലാം അദ്ദേഹം ഒരേസമയം ആവശ്യപ്പെടുമായിരുന്നു. 32 |
കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ സമുദ്രത്തിൽ നീന്തുന്ന ഒരു മനുഷ്യൻ, കപ്പലിന്റെ കൊടിമരം താങ്ങിനിർത്തുന്ന കിടങ്ങിൽ അത്യാഗ്രഹത്തോടെ പിടിച്ചുകൊണ്ട് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹത്തിന്റെ വായനകളിൽ കാണിച്ചു. 33 |
ആ വൃദ്ധൻ ബാങ്കർ, സംഭവിച്ചതെല്ലാം ഓർത്തുവെച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങി: ‘നാളെ പന്ത്രണ്ട് മണിക്ക് തടവുകാരന് സ്വാതന്ത്ര്യം ലഭിക്കും. കരാർ പ്രകാരം ഞാൻ അദ്ദേഹത്തിന് രണ്ട് ദശലക്ഷം നൽകണം. ഞാൻ അത് അവന് കൊടുത്താൽ, എനിക്ക് ഒന്നും തന്നെ അവശേഷിക്കില്ല. ഞാൻ പൂർണ്ണമായും നശിപ്പിക്കപ്പെടും.’ 34 |
പതിനഞ്ച് വർഷം മുമ്പ്, അദ്ദേഹത്തിന്റെ ദശലക്ഷങ്ങൾ കണക്കാക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ, ഇന്ന് തനിക്ക് കൂടുതൽ ആസ്തികളുണ്ടോ അതോ കൂടുതൽ ബാധ്യതകളുണ്ടോ എന്ന് സ്വയം ചോദിക്കാൻ അയാൾക്ക് ഭയമായിരുന്നു. ഓഹരി വിപണിയിലെ അശ്രദ്ധമായ ചൂതാട്ടം, അമിതമായ ഊഹക്കച്ചവടം, പ്രായമായിട്ടും അദ്ദേഹത്തിന് താങ്ങാൻ കഴിയാത്ത അമിതമായ ആവേശം, ഇതെല്ലാം അദ്ദേഹത്തിന്റെ അഭിമാനത്തെയും സമ്പത്തിനെയും ഒരു പരിധിവരെ തകർത്തു. 35 |
നിർഭയനും ആത്മവിശ്വാസമുള്ളതുമായ ഒരു കോടീശ്വരൻ എന്ന നിലയിൽ നിന്ന്, ഇപ്പോൾ അദ്ദേഹം ഒരു മധ്യവർഗ ബാങ്കറായി മാറിയിരിക്കുന്നു, തന്റെ നിക്ഷേപങ്ങളുടെ ഓരോ ഉയർച്ച താഴ്ചകളിലും വിറയ്ക്കുന്നു. 36 |
‘ശപിക്കപ്പെട്ട പന്തയം!’ അവൻ പിറുപിറുത്തു. നിരാശയോടെ തലയിൽ പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു, ‘ആ മനുഷ്യൻ ഇതുവരെ മരിച്ചിട്ടില്ലേ? അവന് ഇപ്പോൾ നാല്പത് വയസ്സായി. അവൻ എന്റെ അവസാന പൈസയും എടുക്കും. അവൻ ഒരു നല്ല സ്ത്രീയെ കണ്ടെത്തി അവളെ വിവാഹം കഴിക്കും. അവൻ ജീവിതം ആസ്വദിക്കും. അവൻ സ്റ്റോക്ക് മാർക്കറ്റിൽ ചൂതാട്ടം നടത്തും.’ 37 |
ഒരു യാചകനെപ്പോലെ അസൂയയോടെ അവനെ നോക്കി, അവൻ എന്നോട് ആവർത്തിക്കുന്ന അതേ വാക്കുകൾ തന്നെ ഞാൻ കേൾക്കേണ്ടി വരും.’എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച സന്തോഷങ്ങൾക്ക് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളെ സഹായിക്കാൻ ഞാൻ തയ്യാറാണ്.’ 38 |
‘വേണ്ട. ഇത് വളരെ കൂടുതലാണ്. എന്റെ കടങ്ങളിൽ നിന്നും അപമാനത്തിൽ നിന്നും എനിക്ക് മോചനം നേടാനുള്ള ഏക മാർഗം ആ മനുഷ്യന്റെ മരണത്തിലൂടെയാണ്.’ ബാങ്കർ മനസ്സിൽ നിലവിളിച്ചു. 39 |
പുലർച്ചെ മൂന്ന് മണിക്ക് ബെൽ അടിക്കുന്നത് അയാൾ കേട്ടു. എല്ലാവരും ഗാഢനിദ്രയിലായിരുന്നു. തണുത്ത മരങ്ങളുടെ മർമ്മരശബ്ദമല്ലാതെ മറ്റൊരു ശബ്ദവും ഉണ്ടായിരുന്നില്ല. ശബ്ദങ്ങളൊന്നും ഉണ്ടാക്കാതെ, പതിനഞ്ച് വർഷമായി തുറക്കാത്ത വാതിലിന്റെ താക്കോൽ ഫയർപ്രൂഫ് പെട്ടിയിൽ നിന്ന് എടുത്ത്, കോട്ട് ധരിച്ച് അയാൾ വീട്ടിൽ നിന്ന് ഇറങ്ങി. 40 |
പൂന്തോട്ടം ഇരുണ്ടതും തണുപ്പുള്ളതുമായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. പൂന്തോട്ടത്തിന് ചുറ്റും മൂർച്ചയുള്ളതും ഈർപ്പമുള്ളതുമായ ഒരു കാറ്റ് മരങ്ങൾക്ക് വിശ്രമം നൽകാതെ വീശിക്കൊണ്ടിരുന്നു. ബാങ്കറുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു. അയാൾക്ക് ഭൂമിയോ, മരങ്ങളോ, വെളുത്ത പ്രതിമകളോ, ഹോട്ടലോ കാണാൻ കഴിഞ്ഞില്ല. 41 |
മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ പോയി മന്ദിരം സൂക്ഷിപ്പുകാരനെ രണ്ടുതവണ വിളിച്ചു. മറുപടി ലഭിച്ചില്ല. തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഗാർഡ് അടുക്കളയിലോ ചെടികൾ വളർത്തിയ ഗ്ലാസ് ഹൗസിലോ അഭയം തേടിയിട്ടുണ്ടെന്ന് അയാൾക്ക് വ്യക്തമായിരുന്നു. 42 |
‘എന്റെ ആശയം നടപ്പിലാക്കാൻ എനിക്ക് ധൈര്യമുണ്ടെങ്കിൽ, ആദ്യം സംശയം കാവൽക്കാരന്റെ മേലായിരിക്കും,’ എന്ന് ബാങ്കർ ചിന്തിച്ചു. 43 |
ഈ ഇരുട്ടിലും അയാൾ പടികളും വാതിലും കണ്ടെത്തി മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ പ്രവേശിച്ചു. പിന്നെ അയാൾ പൂമുഖത്തിലൂടെ കാലിടറി ഒരു തീപ്പെട്ടി കത്തിച്ചു. അവിടെ ഒരു ആത്മാവുപോലും ഉണ്ടായിരുന്നില്ല. അവിടെ മെത്തയില്ലാത്ത ഒരു കിടക്ക ഉണ്ടായിരുന്നു. മൂലയിൽ ഒരു കറുത്ത കാസ്റ്റ്-ഇരുമ്പ് സ്റ്റൗ ഉണ്ടായിരുന്നു. തടവുകാരുടെ സെല്ലുകളിലേക്കുള്ള വാതിലുകളിലെ പ്രഷർ സീലുകൾ കേടുകൂടാതെയും കേടുകൂടാതെയും ഉണ്ടായിരുന്നു. 44 |
തീപ്പെട്ടിയിലെ തീ അണഞ്ഞപ്പോൾ, ബാങ്കർ ഭയന്ന് വിറച്ചു കൊണ്ട് ചെറിയ ജനാലയിലൂടെ അകത്തേക്ക് എത്തിനോക്കി. തടവുകാരന്റെ സെല്ലിൽ ഒരു മെഴുകുതിരി മങ്ങിയതായി കത്തുന്നുണ്ടായിരുന്നു. അയാൾ ഒരു മേശയിൽ ഇരിക്കുകയായിരുന്നു. അവിടെ കാണാൻ കാര്യമായി ഒന്നുമില്ലായിരുന്നു. അവന്റെ പുറം, മുടി, കൈകൾ എന്നിവ മാത്രമേ കാണാമായിരുന്നുള്ളൂ. മേശപ്പുറത്തും, കസേരയുടെ ലോഞ്ചിലും, മേശയ്ക്കടുത്തുള്ള പരവതാനിയിലും നിരവധി പുസ്തകങ്ങൾ തുറന്നുകിടന്നു. 45 |
അഞ്ച് മിനിറ്റ് കഴിഞ്ഞു, തടവുകാരൻ ഒരിക്കൽ പോലും അനങ്ങിയില്ല. പതിനഞ്ച് വർഷത്തെ ജയിൽവാസം അവനെ അതേ സ്ഥാനത്ത് തുടരാൻ ശീലിപ്പിച്ചിരിക്കുന്നു. ബാങ്കർ ജനാലയിൽ വിരലുകൾകൊണ്ട് തട്ടി. എന്നിട്ടും തടവുകാരൻ അനങ്ങി ഉത്തരം പറയാൻ ശ്രമിച്ചില്ല. പിന്നെ, ബാങ്കർ ശ്രദ്ധാപൂർവ്വം സീലുകൾ പൊട്ടിച്ച് താക്കോൽ ദ്വാരത്തിലേക്ക് തിരുകി. തുരുമ്പിച്ച പൂട്ട് സ്ക്രാപ്പ് ചെയ്യുന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് വാതിൽ തുറന്നു. 46 |
തടവുകാരന്റെ കാലടി ശബ്ദം കേട്ട ബാങ്കർ, അവന്റെ അത്ഭുത നിലവിളി കേൾക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, മൂന്ന് മിനിറ്റിനു ശേഷവും മുറി എപ്പോഴത്തെയും പോലെ നിശബ്ദമായിരുന്നു. അവൻ അകത്തേക്ക് പോകാൻ മനസ്സിനെ ഒരുക്കി. 47 |
ഒരു സാധാരണ മനുഷ്യനിൽ നിന്ന് വ്യത്യസ്തമായി, ഒരു മനുഷ്യൻ ചലനമില്ലാതെ മേശപ്പുറത്ത് ഇരുന്നു. അയാൾ ഒരു അസ്ഥികൂടം പോലെ കാണപ്പെട്ടു. അവന്റെ അരക്കെട്ടിൽ തൊലി ശക്തമായി പൊതിഞ്ഞിരുന്നു. സ്ത്രീകളെപ്പോലെ നീണ്ട ചുരുണ്ട മുടിയും പാതിവഴിയിൽ താടിയും അയാൾക്കുണ്ടായിരുന്നു. അവന്റെ മുഖം മഞ്ഞ ചെളിയുടെ നിറമായിരുന്നു, അവന്റെ കവിളുകൾ കുഴിഞ്ഞിരുന്നു. അവന്റെ പുറം നീളവും ഇടുങ്ങിയതുമായിരുന്നു, അവന്റെ വികൃതമായ തലയെ താങ്ങിനിർത്തുന്ന കൈകൾ വളരെ നേർത്തതായിരുന്നു, അത് കാണാൻ ഭയങ്കരമായിരുന്നു. അവന്റെ മുടിയിൽ ഇതിനകം വെളുത്ത വരകൾ ഉണ്ടായിരുന്നു. മെലിഞ്ഞും വൃദ്ധനുമായി കാണപ്പെട്ട അദ്ദേഹത്തിന് നാല്പത് വയസ്സ് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അവൻ തല കുനിച്ചു ഉറങ്ങുകയായിരുന്നു; അവന്റെ മുന്നിലുള്ള മേശപ്പുറത്ത് ഒരു കടലാസ് കഷണം ഉണ്ടായിരുന്നു. മനോഹരമായ കൈപ്പടയിൽ എന്തോ എഴുതിയിരുന്നു. 48 |
‘പാപകരമായ ജീവിതം,’ അയാൾ ചിന്തിച്ചു. ‘ഉറങ്ങുമ്പോൾ കിട്ടാൻ പോകുന്ന കോടികളെക്കുറിച്ച് അവൻ സ്വപ്നം കാണുന്നുണ്ടാകാം. ഇനി എനിക്ക് ചെയ്യേണ്ടത്, പാതി മരിച്ച ഈ മനുഷ്യനെ കിടക്കയിലേക്ക് തള്ളിയിട്ട് ഒരു തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുക എന്നതാണ്. ഇതൊരു അക്രമാസക്തമായ മരണമാണെന്ന് ഒരു ഉന്നത ഫോറൻസിക് ശാസ്ത്രജ്ഞനും സൂചന നൽകില്ല. പക്ഷേ, ആദ്യം അവൻ എന്താണ് എഴുതിയതെന്ന് നോക്കാം.’ 49 |
ബാങ്കർ മേശപ്പുറത്തുള്ള പേപ്പർ എടുത്ത് വായിക്കുന്നു: 50 |
‘നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഞാൻ എന്റെ സ്വാതന്ത്ര്യം വീണ്ടെടുത്ത് മറ്റ് മനുഷ്യരോടൊപ്പം ചേരും. പക്ഷേ, ഈ മുറിയിൽ നിന്ന് ഇറങ്ങി സൂര്യോദയം കാണുന്നതിന് മുമ്പ്, നിങ്ങളോട് കുറച്ച് വാക്കുകൾ പറയാൻ ഞാൻ നിർബന്ധിതനാകുന്നു. ശുദ്ധമായ മനസ്സാക്ഷിയോടെ ഞാൻ നിങ്ങളോട് പറയുന്നു; എന്നെ എപ്പോഴും കാക്കുന്ന കർത്താവിന്റെ മുമ്പാകെ, സ്വാതന്ത്ര്യം, ജീവൻ, ആരോഗ്യം എന്നിവയെല്ലാം ഞാൻ വെറുക്കുന്നു. നിങ്ങളുടെ പുസ്തകങ്ങൾ അനുസരിച്ച്, അവയെല്ലാം നല്ല കാര്യങ്ങളാണ്.’ 51 |
‘പതിനഞ്ച് വർഷമായി, ഞാൻ ലൗകിക ജീവിതത്തെക്കുറിച്ച് ഗൗരവമായി പഠിച്ചു വരികയായിരുന്നു. ഞാൻ മനുഷ്യരെയോ ഈ ഭൂമിയെയോ കണ്ടിട്ടില്ല എന്നത് സത്യമാണ്. പക്ഷേ, നിങ്ങളുടെ പുസ്തകങ്ങളിൽ ഞാൻ സുഗന്ധമുള്ള മുന്തിരി വീഞ്ഞ് കുടിച്ചിട്ടുണ്ട്. ഞാൻ പാട്ടുകൾ പാടിയിട്ടുണ്ട്. ഞാൻ കാട്ടിൽ റെയിൻഡിയറിനെയും പന്നിയെയും വേട്ടയാടിയിട്ടുണ്ട്. ഞാൻ സ്ത്രീകളെ സ്നേഹിച്ചിട്ടുണ്ട്. മാന്ത്രിക വടികൊണ്ട് സൃഷ്ടിക്കപ്പെട്ട, ശുദ്ധവും മേഘതുല്യവുമായ സുന്ദരികളായ നിങ്ങളുടെ കവിതകളും ജ്ഞാനികളായ സ്ത്രീകളും രാത്രിയിൽ എന്റെ അടുക്കൽ വന്നു, എന്റെ മൂക്കിലൂടെ മദ്യം ശ്വസിച്ചപ്പോൾ എന്റെ തലച്ചോറ് തലകറങ്ങുന്ന നിരവധി മനോഹരമായ കഥകൾ എന്നോട് പറഞ്ഞു.’ 52 |
‘നിങ്ങളുടെ പുസ്തകങ്ങളിലൂടെ ഞാൻ മൗണ്ട് എൽബ്രസിന്റെയും മോണ്ട് ബ്ലാങ്കിന്റെയും കൊടുമുടികളിൽ എത്തിയിട്ടുണ്ട്. അവിടെ നിന്ന്, സൂര്യൻ ഉദിക്കുന്നതും ആകാശം നിറയുന്നതും ഞാൻ കണ്ടു. സ്വർണ്ണവും കടും ചുവപ്പും പോലുള്ള നിറങ്ങളിൽ കുളിച്ചുനിൽക്കുന്ന സമുദ്രവും പർവതശിഖരങ്ങളും ഞാൻ കണ്ടു. എന്റെ തലയ്ക്കു മുകളിൽ മിന്നൽപ്പിണർ മിന്നിമറയുന്നതും ഞാൻ കണ്ടു, കൊടുങ്കാറ്റ് മേഘങ്ങളെ പിളർത്തി.’ 53 |
‘പച്ച വനങ്ങൾ, തുറസ്സായ സ്ഥലങ്ങൾ, നദികൾ, തടാകങ്ങൾ, നഗരങ്ങൾ എന്നിവ ഞാൻ കണ്ടു. ഇടയന്മാരുടെ സൈറണുകൾ പാടുന്നതും പൈപ്പുകൾ മുഴങ്ങുന്നതും ഞാൻ കേട്ടു. ദൈവത്തെക്കുറിച്ച് എന്നോട് സംസാരിക്കാൻ എന്റെ അടുത്തേക്ക് പറന്നുവന്ന മനോഹരമായ ആത്മാക്കളുടെ ചിറകുകളെ ഞാൻ സ്പർശിച്ചു.’ 54 |
‘നിങ്ങളുടെ പുസ്തകങ്ങളിലൂടെ, അതിരുകളില്ലാത്ത ഒരു അഗാധതയിലേക്ക് വലിച്ചെറിയപ്പെട്ടു. അത്ഭുതങ്ങൾ പ്രവർത്തിച്ചു. നഗരങ്ങളെ കൊന്നു, ചുട്ടെരിച്ചു. പുതിയ മതങ്ങൾ പഠിപ്പിച്ചു. നിരവധി സാമ്രാജ്യങ്ങൾ കീഴടക്കി.’ 55 |
‘നിങ്ങളുടെ പുസ്തകങ്ങളാണ് എനിക്ക് ജ്ഞാനം തന്നത്. കാലങ്ങളായി മനുഷ്യനിൽ രൂപപ്പെട്ട അസ്വസ്ഥമായ ചിന്തകളെല്ലാം ഇപ്പോൾ എന്റെ തലച്ചോറിൽ ഒരു ചെറിയ കോമ്പസായി ചുരുങ്ങി. ഞാൻ നിങ്ങളെല്ലാവരെക്കാളും മിടുക്കനാണെന്ന് എനിക്ക് മനസ്സിലായി.’ 56 |
‘എനിക്ക് നിങ്ങളുടെ പുസ്തകങ്ങൾ വെറുപ്പാണ്. ഈ ലോകത്തിലെ അറിവിനെയും അനുഗ്രഹങ്ങളെയും വെറുക്കുന്നു. ഇതെല്ലാം മരീചിക പോലെയാണ്, വ്യർത്ഥവും, മിഥ്യയും, വഞ്ചനാപരവുമാണ്. നിങ്ങൾക്ക് അഭിമാനിക്കാം, നിങ്ങൾ ബുദ്ധിമാനാണെന്ന് കരുതിയേക്കാം, നിങ്ങൾക്ക് സുഖമായി തോന്നിയേക്കാം. പക്ഷേ, മരണം നിങ്ങളെ ഈ ലോകത്തിൽ നിന്ന് തുടച്ചുനീക്കും, തറയിൽ കുഴിച്ചിട്ട് അതിലൂടെ അപ്രത്യക്ഷമാകുന്ന ഒരു എലിയെ പോലെ. നിങ്ങളുടെ സമ്പത്ത്, ചരിത്രം, അനശ്വര പ്രതിഭ എന്നിവയെല്ലാം കത്തിച്ചാമ്പലാകും. അല്ലെങ്കിൽ, ഈ ഭൂമിയിലുള്ളതെല്ലാം കൊടും തണുപ്പിൽ മരവിക്കും.’ 57 |
‘നിങ്ങൾക്ക് യുക്തിബോധം നഷ്ടപ്പെട്ട്, തെറ്റായ പാത തിരഞ്ഞെടുത്തു. എന്തെങ്കിലും വിചിത്രമായ ഒരു സംഭവം നിങ്ങളെ അത്ഭുതപ്പെടുത്തും. ആപ്പിളിലും ഓറഞ്ചിലും പഴങ്ങൾക്ക് പകരം തവളകളും പല്ലികളും വളരാൻ തുടങ്ങും. വിയർക്കുന്ന കുതിരകളുടെ വിയർപ്പിന്റെ ഗന്ധമാണ് റോസാപ്പൂക്കൾക്ക്. അപ്പോൾ, സ്വർഗ്ഗത്തെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള നിങ്ങളുടെ ശ്രമങ്ങളിൽ ഞാൻ അത്ഭുതപ്പെടുന്നു. നിന്നെ തോൽപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.’ 58 |
‘നീ ജീവിക്കുന്നതെല്ലാം എനിക്ക് വെറുപ്പാണെന്ന് ഞാൻ ഇപ്പോൾ പ്രവൃത്തിയിലൂടെ തെളിയിക്കാൻ പോകുന്നു. ഒരുകാലത്ത് സ്വർഗ്ഗമാണെന്ന് ഞാൻ കരുതിയിരുന്നത്, ഇപ്പോൾ അവജ്ഞയോടെയാണ് കാണുന്ന ആ രണ്ട് ദശലക്ഷം ഞാൻ ഉപേക്ഷിക്കുന്നു. പണത്തിനായുള്ള എന്റെ അവകാശം കവർന്നെടുക്കാൻ, ഞാൻ നിശ്ചയിച്ചിരിക്കുന്ന മോചന സമയത്തിന് അഞ്ച് മണിക്കൂർ മുമ്പ് ഈ ജയിൽ വിട്ട് കരാർ ലംഘിക്കും.’ 59 |
‘ഇത് വായിച്ചപ്പോൾ ബാങ്കർ കത്ത് മേശപ്പുറത്ത് വച്ചു, തടവുകാരന്റെ തലയിൽ ചുംബിച്ചു, കരഞ്ഞുകൊണ്ട് മന്ദിരം വിട്ടുപോയി. മറ്റൊരു സമയത്തും, പണ വിപണിയിൽ വൻ നഷ്ടം നേരിട്ടപ്പോൾ പോലും, അയാൾക്ക് ഇത്രയധികം അപമാനം തോന്നിയിട്ടില്ല. വീട്ടിലെത്തിയപ്പോൾ അയാൾ കിടന്നുറങ്ങിയെങ്കിലും, വികാരങ്ങളും കണ്ണീരും അയാളെ മണിക്കൂറുകളോളം ഉണർത്തി.’ 60 |
നേരം പുലർന്നപ്പോൾ, വിളറിയ മുഖത്തോടെ ഗാർഡ് ഓടിവന്ന്, തടവുകാരൻ ജനാലയിലൂടെ കയറുന്നതും, പൂന്തോട്ടത്തിലേക്ക് പ്രവേശിക്കുന്നതും, ഗേറ്റിനടുത്തേക്ക് പോകുന്നതും, അതിന്റെ പിന്നിൽ അപ്രത്യക്ഷമാകുന്നതും താൻ കണ്ടുവെന്ന് പറഞ്ഞു. 61 |
ബാങ്കർ ഉടനെ തന്നെ ജോലിക്കാരുമായി ലോഡ്ജിലേക്ക് പോയി തന്റെ തടവുകാരന്റെ രക്ഷപ്പെടൽ ഉറപ്പാക്കി. അനാവശ്യ സംഭാഷണം ഒഴിവാക്കാൻ ആഗ്രഹിച്ചുകൊണ്ട്, ബാങ്കർ മേശയിൽ നിന്ന് കത്ത് എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി, തീ പിടിക്കാത്ത ഒരു അലമാരയിൽ അത് വെച്ച് പൂട്ടി. 62 ★ |
 |